കാറിടിച്ച് ഓട്ടോഡ്രൈവറായ യുവാവ് മരിച്ചു.

ചീമേനി: കാർ ഇടിച്ചു ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. ഭീമനടികുന്നുംക്കൈ പങ്കയത്തെ കെ പി മുഹമ്മദ് സാദത്ത് (41) ആണ് മരണപ്പെട്ടത്. ചെറുപുഴ ടൗണിലെ ഓട്ടോ ഡ്രൈവറാണ്. പങ്കയത്തെ എറമുള്ളാൻ-സഫിയത്ത് എന്നിവരുടെ മകനാണ്. ഇന്നലെരാത്രി 10 മണിയോടെ കയ്യൂർ – ചായ്യോത്ത് റോഡിലാണ് അപകടം. ഓട്ടോ പാർക്ക് ചെയ്ത ശേഷം റോഡിലൂടെ നടക്കുന്നതിനിടെ എതിരെ വന്ന കെ എൽ 60.ആർ.4446 നമ്പർ കാറിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഫർഹാന. മക്കൾ: സഫ്വാൻ ,സഹൽ,മുഹമ്മദ് (മൂന്നു പേരും വിദ്യാർത്ഥികൾ) , അബ്ദുള്ള (4). സഹോദരങ്ങൾ: കെ.പി. റസിയ , സുബൈർ. ചീമേനി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. അപകടം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.






