LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 31, 2026

വിദേശത്ത് ജോലിവാഗ്ദാനം നൽകി വഞ്ചിച്ച മൂന്നു പേർക്കെതിരെ കേസ്

0
IMG-20260326-WA0030
Spread the love



പയ്യന്നൂർ : വിദേശത്ത് ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. ഏഴിലോട് സ്വദേശി സി.ഷിജു (38) വിൻ്റെ പരാതിയിലാണ് എടനാട് കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തെ രൂപേഷ് ചന്ദ്രൻ (32),, നീലേശ്വരം ചിറപ്പുറം പുതിയ പറമ്പത്ത് കാവിനടുത്തെ ഉല്ലാസ് കോക്കണ്ണി വീട്ടിൽ(40), ചെറുതാഴം കോക്കണ്ണി ഗ്രീൻവില്ലയിലെ ദിപിൻ നടാച്ചേരി എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. പരാതിക്കാരന് വിദേശത്ത് ജോലി വാഗ്ദാനം നൽകി പ്രതികൾ 2024 എപ്രിൽ 15 മുതൽ 2025 ഫെബ്രവരി മൂന്ന് വരെയുള്ള കാലയളവിൽ 3, 28,400 രൂപ ബേങ്ക് അക്കൗണ്ട് വഴി കൈപ്പറ്റിയ ശേഷം ജോലിയോ നൽകിയ പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!