കണ്ണൂരിൽ യു.ഡി.എഫ് പ്രചാരണം ഊർജ്ജിതം; നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി കണ്ണൂർ നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കണ്ണോത്തുംചാൽ ഇൻകം ടാക്‌സ് ഓഫീസിന് എതിർവശത്തായി സജ്ജമാക്കിയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഉദ്‌ഘാടനം ചെയ്തു.
യു.ഡി.എഫ് സ്ഥാനാർഥി ടി.ഒ. മോഹനന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ പ്രധാന കേന്ദ്രമായാണ് ഈ ഓഫീസ് പ്രവർത്തിക്കുക. ഉദ്ഘാടന ചടങ്ങിൽ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ആവേശത്തോടെ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ:
ഉദ്ഘാടന പരിപാടിയിൽ അഡ്വ. മാർട്ടിൻ ജോർജ്ജ്, അഡ്വ. എം.പി. മുഹമ്മദലി, രാജീവൻ എളയാവൂർ, കെ.പി. താഹിർ, വി.വി. പുരുഷോത്തമൻ, അഡ്വ. കെ.എ. ലത്തീഫ്, ഫാറുഖ് വട്ടപ്പൊയിൽ, മുസ്ലിഹ് മഠത്തിൽ, അഹമ്മദ്കുട്ടി പി.സി., ഷമ മുഹമ്മദ്, സി. സമീർ, പി. മാധവൻ മാസ്റ്റർ, മനോജ് കൂവേരി, സി.ടി. ഗിരിജ, അഡ്വ. യൂനുസ്, സി. എറമുള്ളാൻ, കായക്കൽ രാഹുൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, നസീർ പുറത്തീൽ, റിഷാം താണ, ഷാനിബ് കെ.വി. തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.






