തളിപ്പറമ്പിൽ പ്രചാരണം ശക്തമാക്കാൻ എൽ.ഡി.എഫ്; പി.കെ. ശ്യാമള ടീച്ചറുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ബുധനാഴ്‌ച തുടക്കമാകും

തളിപ്പറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്യാമള ടീച്ചറുടെ തെരഞ്ഞെടുപ്പ് പര്യടനം മാർച്ച് 25 ബുധനാഴ്‌ച ആരംഭിക്കും. ആറു ദിവസങ്ങളിലായി വൈകുന്നേരം 3 മണി മുതൽ 8 മണി വരെയാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. മണ്ഡലത്തിലെ 80-ലേറെ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകും.
പര്യടനത്തിന്റെ വിശദമായ സമയക്രമം:
• മാർച്ച് 25 (ബുധൻ): വൈകിട്ട് 3 മണിക്ക് വാണിയങ്കരയിൽ നിന്ന് ആരംഭിക്കും. തുടർന്ന് കൂളിച്ചാൽ (3.30), മൊറാഴ ഗ്രാമീണ വായനശാല (3.50), ഞാത്തിൽ (4.10), പുന്നക്കുളങ്ങര കിഴക്ക് (4.30), അയ്യങ്കോൽ (4.50), തളിയിൽ സത്യൻ ആർട്‌സ് ക്ലബ്ബ് (5.10), കൊവ്വൽ (5.30), കുറ്റിയിൽ വായനശാല (6.00), കണിച്ചേരി കിസാൻ വായനശാല (6.30), ഓരിച്ചാൽ (6.45), നണിച്ചേരി രക്തസാക്ഷി വായനശാല (7.00), മുയ്യം സെൻട്രൽ (7.20), വരഡൂൽ (7.40) എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി 8 മണിക്ക് വടക്കാഞ്ചേരിയിൽ സമാപിക്കും.
• മാർച്ച് 26 (വ്യാഴം): വൈകിട്ട് 3 മണിക്ക് ചൂളിയാട് ചെപ്പന കൊഴുമ്മലിൽ നിന്ന് പര്യടനം ആരംഭിക്കും. പതിനാറാം പറമ്പ് (3.30), ഭഗത്‌സിങ് വായനശാല (3.50), ബങ്കലേരി ഉന്നതി (4.10), അടിച്ചേരി (4.30), പാവന്നൂർമൊട്ട (4.50), കോയ്യോട്ട് മൂല (5.10), നിടുകുളം (5.30), കുറ്റ്യാട്ടൂർ ബസാർ (5.50), കൂവോട്ട്മൂല (6.10), പൊറോളം (6.30), ചട്ടുകപ്പാറ എച്ച്.എസ്.എസ് ജങ്‌ഷൻ (6.50), കാഞ്ഞിരോട്ട് മൂല (7.10), കട്ടോളി (7.30), കാവുംചാൽ (7.50) എന്നീ കേന്ദ്രങ്ങൾ പിന്നിട്ട് രാത്രി 8.15-ന് ചെമ്മാടത്ത് സമാപിക്കും.
• മാർച്ച് 27 (വെള്ളി): വൈകിട്ട് 3-ന് എളമ്പേരത്ത് നിന്ന് ആരംഭിക്കും. കാക്കടവ് (3.30), മംഗര വായാട്‌പറമ്പ് കവല (4.20), മണിക്കൽ (5.00), എരുവാട്ടി (5.20), തലവിൽ (5.40), എടക്കോം (6.00), പൂണംങ്കോട് (6.20), പാച്ചേനി (6.40), പുളിയൂൽ (7.00), ഏമ്പേറ്റ് (7.20), കോരൻപീടിക (7.40) എന്നിവിടങ്ങൾക്ക് ശേഷം രാത്രി 8-ന് മുക്കുന്നിൽ സമാപിക്കും.
• മാർച്ച് 28 (ശനി): വൈകിട്ട് 3-ന് പറശ്ശിനി റോഡിൽ നിന്ന് ആരംഭിക്കും. മുല്ലക്കൊടി (3.30), കോർലായി (4.10), കണ്ടക്കൈ കൃഷ്‌ണപ്പിള്ള വായനശാല (4.30), കൊളാപ്പറമ്പ് സ്‌കൂളിന് സമീപം (4.45), ഇരുവാപ്പുഴ നമ്പ്രം (5.00), മയ്യിൽ (5.20), വള്ളിയോട്ട് (5.30), നിരന്തോട് (5.45), പാലത്തുങ്കര (6.00), പെരുമാച്ചേരി യു.പി സ്‌കൂൾ (6.20), കൊളച്ചേരി കയ്യൂർ സ്‌മാരക വായനശാല (6.45), കരിങ്കുഴി (7.00), കൊളച്ചേരിപറമ്പ് (7.20), പ്രഭാത് വായനശാല (7.40), വൈദ്യർകണ്ടി (8.00) എന്നിവയ്ക്ക് ശേഷം 8.45-ന് ചേലേരിമുക്കിൽ സമാപിക്കും.
• മാർച്ച് 29 (ഞായർ): വൈകിട്ട് 3-ന് കീഴാറ്റൂരിൽ നിന്ന് ആരംഭിക്കും. പുളിമ്പറമ്പ് (3.30), ചാലത്തൂർ (3.50), തലോറ (4.10), മാവിച്ചേരി (4.30), കാഞ്ഞിരങ്ങാട് (4.50), കാലിക്കടവ് പാലം (5.10), മഴൂർ കലാവേദി (5.30), പൂമംഗലം (5.45), ചവനപ്പുഴ കൃഷ്‌ണപ്പിള്ള വായനശാല (6.00), കരിമ്പം (6.15), ബാവുപ്പറമ്പ് (6.30), തൃച്ചംബരം (7.00), പ്ലാത്തോട്ടം (7.30) എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി 8-ന് കൂവോട് സമാപിക്കും.
• മാർച്ച് 30 (തിങ്കൾ): വൈകിട്ട് 3-ന് പനക്കാട് നിന്ന് പര്യടനം ആരംഭിക്കും. ചെപ്പന്നൂൽ (3.30), കോൾത്തുരുത്തി (4.20), കോൾമൊട്ട (5.00), തലുവിൽ കുന്നുംപുറം (5.20), തളിയിൽ എൽ.പി സ്‌കൂൾ (5.45), മുതിരക്കാൽ (6.00), നെല്ലിയോട്ട് (6.30), കുറ്റിപ്പുറം (7.00), അഞ്ചാംപീടിക ദേവർകുന്ന് (7.20), മോറാഴ സെൻട്രൽ സൗത്ത് (7.45) എന്നിവിടങ്ങൾക്ക് ശേഷം രാത്രി 8.15-ന് വെള്ളിക്കീലിൽ പര്യടനം സമാപിക്കും.






