LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 23, 2026

കല്യാശ്ശേരി മണ്ഡലത്തിൽ പ്രചാരണം സജീവമാക്കി എൽ.ഡി.എഫ്; വോട്ടർമാരെ നേരിൽ കണ്ട് എം. വിജിൻ

13d70cd9-f93c-4f8b-b2d4-fc8179902a5f.jpg
Spread the love

പഴയങ്ങാടി: കല്യാശ്ശേരി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. വിജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവം. കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം പര്യടനം നടത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.

പ്രചാരണ പരിപാടികൾ:

ഞായറാഴ്ച ചെറുതാഴം ഈസ്റ്റിലെ പാലയാട് നിന്നാണ് സ്ഥാനാർഥിയുടെ പര്യടനം ആരംഭിച്ചത്. കാവുംചാൽ അമലോത്ഭവമാതാ ദേവാലയം, ശ്രീസ്ഥ സെന്റ് ആന്റണീസ് ചർച്ച് എന്നിവിടങ്ങൾ സന്ദർശിച്ച അദ്ദേഹം തുടർന്ന് ചെറുതാഴം ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലും സ്ഥാപനങ്ങളിലുമെത്തി ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു. ഡി.വൈ.എഫ്.ഐ ചെറുതാഴം ഈസ്റ്റ് മേഖല കമ്മിറ്റിയുടെ യുവജന സ്‌ക്വാഡിനൊപ്പവും അദ്ദേഹം പ്രചാരണത്തിൽ പങ്കുചേർന്നു. കുഞ്ഞിമംഗത്ത് നടന്ന ചിത്രകലാകാര സംഗമത്തിലും സ്ഥാനാർഥി സന്ദർശനം നടത്തി.

ചെറുകുന്ന് സൗത്ത്, ചെറുകുന്ന് നോർത്ത്, ഏഴോം ഈസ്റ്റ്‌ ലോക്കൽ പരിധിയിലെ പുന്നച്ചേരി, ദാലിൽ, താവം, പള്ളിക്കര, മുട്ടിൽ, പുതുവക്കൽ തുടങ്ങിയ പ്രദേശങ്ങളിലും വിജിൻ പര്യടനം നടത്തി. ഇതിന് പുറമെ കോൺവെൻറ് ഹോസ്റ്റൽ, ക്രിസ്തുകുന്ന് പള്ളി, ഓതയമ്മാടം, പുളിരെക്കീഴിൽ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും വിവിധ വ്യാപാരസ്ഥാപനങ്ങളിലും എത്തി അദ്ദേഹം വോട്ടർമാരെ നേരിൽ കണ്ടു. മണ്ഡലത്തിലെ ഗ്രാമ-നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പരിപാടികളാണ് എൽ.ഡി.എഫ് വരും ദിവസങ്ങളിലും ആസൂത്രണം ചെയ്തിരിക്കുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!