ആറു ലക്ഷം വാങ്ങി കാറിൻ്റെ ലോൺ അടക്കാതെ വഞ്ചിച്ചു.

ചക്കരക്കൽ: ലോൺ ഒരു മാസത്തിനുള്ളിൽ അടച്ച് തീർക്കാമെന്ന് വിശ്വസിപ്പിച്ച് ആറ് ലക്ഷം രൂപ യ്ക്ക് കാർ നൽകിയ ശേഷം ലോൺ അടയ്ക്കാ ത്തിനെ തുടർന്ന് ബേങ്ക് കാർ ജപ്തി ചെയ്തു കൊണ്ടുപോയി ഉടമയും സഹായിയും വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കാപ്പാട് ചേലോറ പെരിങ്ങളായിലെ കെ.രത്നാകരൻ്റെ പരാതിയിലാണ് നാറാത്ത് കൊളച്ചേരിയിലെ സി.കെ.ഇക്ബാൽ, അബ്ദുൾ സലാം എന്നിവർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്. പരാതിക്കാരൻ ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ. 59.ഡബ്ല്യു. 1144 നമ്പർ കാർ 2021 ഡിസംബർ 9 ന് ഒന്നും രണ്ടും പ്രതികൾ ചേർന്ന് ആറുലക്ഷം രൂപയ്ക്ക് വില്പന നടത്തുകയും വാഹനത്തിനുള്ള ലോൺ ഒരു മാസത്തിനുള്ളിൽ അടച്ച് തീർത്ത് ആർസിപരാതിക്കാരൻ്റെ പേരിൽ മാറ്റി നൽകാമെന്ന് എഗ്രിമെൻ്റാക്കി ആറുലക്ഷം രൂപ കൈപ്പറ്റിയ ശേഷം നാളിതുവരെയായി പ്രതികൾ ലോൺ അടച്ച് തീർക്കാത്തതിനാൽ ബേങ്ക് കാർ ജപ്തി ചെയ്ത് കൊണ്ടുപോകാനിടയായെന്നും പ്രതികൾ പണം വാങ്ങി വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.





