അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് നിയോജക മണ്ഡലത്തിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന കെ.വി. സുമേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ കണ്ണൂർ ഡെപ്യൂട്ടി കളക്ടർ (എൽ.എ) എ.കെ. അനീഷിനു (KAS) മുൻപാകെയാണ് അദ്ദേഹം പത്രിക നൽകിയത്.
സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനമായാണ് പ്രവർത്തകരും നേതാക്കളും കളക്ടറേറ്റിൽ എത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, എം. അനിൽകുമാർ, ടി.വി. രാജേഷ്, എം. പ്രകാശൻ എന്നിവർക്കൊപ്പമെത്തിയാണ് കെ.വി. സുമേഷ് പത്രികാ സമർപ്പണം നടത്തിയത്. പത്രിക നൽകിയതോടെ അഴീക്കോട് മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫ് നേതൃത്വം.






