തലശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.പി. സാജു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Screenshot
തലശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരി നിയോജക മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന കെ.പി. സാജു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
മുതിർന്ന യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമെത്തിയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് വരണാധികാരിക്ക് മുമ്പാകെ പത്രിക നൽകിയത്. നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായതോടെ തലശ്ശേരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ഒരുങ്ങുകയാണ് യു.ഡി.എഫ് നേതൃത്വം.






