യുവാവിനെ സ്റ്റീൽ വള കൊണ്ട് മൂക്കിനിടിച്ച് കത്തികൊണ്ടു കുത്തി.

Screenshot
തളിപ്പറമ്പ : ക്ഷേത്രോത്സവത്തിനെത്തിയ യുവാവിനെ മർദ്ദിക്കുകയും പിന്തുടർന്നെത്തി സ്റ്റീൽ വള കൊണ്ടു മൂക്കിനിടിച്ചും കത്തികൊണ്ട് വയറിനു കുത്തിയും പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു . മാന്ധം ക്കുണ്ട് മീത്തലേ ഭാഗത്തെ പി. അതിരഥിൻ്റെ (18) പരാതിയിലാണ് തളിപ്പറമ്പ് തൃച്ഛംബരത്തെ ലവകുശ എന്ന മഹേഷിനെതിരെ പോലീസ് കേസെടുത്തത്. 17 ന് രാത്രി 11 മണിക്ക് തൃച്ഛംബരം ക്ഷേത്ര ചിറയുടെ സമീപത്തായിരുന്നു സംഭവം. ഉത്സവം കാണാനെത്തിയവരെ അശ്ലീലഭാഷയിൽ ചീത്ത പറഞ്ഞത് ചോദ്യം ചെയ്തത് പരാതിക്കാരനാണെന്ന് കരുതിയ പ്രതി മർദ്ദിക്കുകയും പിന്തുടർന്ന് പൂന്തുരുത്തി തോടിന് സമീപം വെച്ച്സ്റ്റീൽ വള കൊണ്ട് മൂക്കിനിടിക്കുകയും കത്തി കൊണ്ട് വയറിന് കുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്. പരിക്കേറ്റ പരാതിക്കാരനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. അതേ സമയം മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ലവകുശ യെന്ന മഹേഷിനെ തളിപ്പറമ്പ് സഹകരണആശുപത്രിയിലും പ്രവേശിപ്പിച്ചു.






