മദ്യം പിടികൂടി

പയ്യന്നൂർ: പത്ത് കുപ്പി മദ്യവുമായി (അഞ്ച് ലിറ്റർ) പോകുകയായിരുന്ന വയോധികനെ പോലീസ് പിടികൂടി. വെള്ളൂരിലെ കെ.വി. കൃഷ്ണനെ (73)യാണ്
പയ്യന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ പിമധുസൂദനനും സംഘവും പിടികൂടിയത്. പയ്യന്നൂർ കൊക്കാനിശ്ശേരിയിൽ വെച്ചാണ് പത്ത് കുപ്പി മദ്യവുമായി ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. പരിശോധനയിൽ പ്രി വൻ്റീവ് ഓഫീസർ വിനോദ് വി കെ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ കമലാക്ഷൻ ടി വി, സുരേഷ് ബാബു എം പി,സിവിൽ എക്സൈസ് ഓഫിസർ സന്തോഷ് കെ വി , എന്നിവരും ഉണ്ടായിരുന്നു.






