LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 18, 2026

പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതിന് ഭർത്താവിനെതിരെ കേസ്

0
Screenshot

Screenshot

Spread the love

വളപട്ടണം : യുവതി ഡാൻസ് ക്ലാസിനു പോകുന്ന വിരോധം വെച്ച് മദ്യപിച്ച് വന്ന് സ്ഥിരമായി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്തതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. പാപ്പിനിശേരി വേളാപുരത്തെ എൻ. സിജിനേഷി (34)നെതിരെയാണ് പോലീസ് കേസെടുത്തത്. അഴീക്കോട് ആറാംക്കോട്ടം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്. 2020 ഡിസംബർ ഏഴിനായിയിരുന്നു ഇവരുടെ വിവാഹം. ഒരുമിച്ച് ജീവിക്കുന്നതിനിടെ ഡാൻസ് ടീച്ചറായ പരാതിക്കാരി ഡാൻസ് ക്ലാസിനു പോകുന്ന വിരോധം വെച്ച് പ്രതിയുടെ വേളാപുരത്തെ വീട്ടിൽ വെച്ചും വൻകുളത്ത് വയലിലെ വാടക വീട്ടിൽ വെച്ചും സ്ഥിരമായി മദ്യപിച്ച് വന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനെ തുടർന്ന് മനംനൊന്ത് യുവതി ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!