കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Screenshot
കണ്ണൂർ. കഞ്ചാവുപൊതിയുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. പുഴാതി അത്താഴക്കുന്നിലെ എൻ. അഭിജിത്ത് (24), ശാദുലിപള്ളിയിലെ പി പി മുഹമ്മദ് ബിലാൽ (30) എന്നിവരെയാണ്
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക്സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ കെ. അബ്ദുൾ അഷ്‌റഫിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. കൊറ്റാളിയിൽ നിന്നും രാമങ്കര പോകുന്ന റോഡിൽ കല്ലുകെട്ടിച്ചിറയിൽ നിന്നുമാണ് 15 ഗ്രാം കഞ്ചാവുപൊതിയുമായി ഇരുവരും എക്സൈസ് പിടിയിലായത്. പരിശോധനയിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മാരായ അനിൽ കുമാർ പി കെ, പുരുഷോത്തമൻ സി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ ഗ്രേഡ് അജിത് സി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി,
സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പിവി, സുജേഷ് എം വി, നവനീത് പി വി എന്നിവരും ഉണ്ടായിരുന്നു.






