LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 13, 2026

യുവാവിനെ വെട്ടി കൊല്ലാൻ ശ്രമം രണ്ടു പേർക്കെതിരെ കേസ്

0
Screenshot

Screenshot

Spread the love

മട്ടന്നൂർ: യുവാവിനെ കത്തി വാൾ കൊണ്ട് വെട്ടി കൊല്ലാൻ ശ്രമം പരാതിയിൽ രണ്ടു പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. മട്ടന്നൂർ കൊളാരിയിലെ എം.ശ്രീജിത്തിൻ്റെ (43) പരാതിയിലാണ് പ്രദേശവാസിയായ യദുലാൽ, പിതാവ് രഘൂത്തമൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 9 ന് വൈകുന്നേരം6.45 മണിക്ക് കോളാരി ആരോഗ്യ കേന്ദ്രത്തിന് സമീപം വെച്ചാണ് സംഭവം. പരാതിക്കാരൻ്റെ അമ്മമ്മയുടെ കൂടെ ആശുപത്രിയിൽ കൂട്ടിരിക്കുന്നതിനായി പ്രതിയുടെ വീട്ടുകാരെ വിളിച്ച വിരോധത്തിൽ കത്തി വാൾ കൊണ്ട് മൂക്കിനും ഇടതു കൈയുടെ ഷോൾഡറിനും വെട്ടി പരിക്കേൽപ്പിക്കുകയും നിലത്തു വീണപരാതിക്കാരനെ രണ്ടാം പ്രതി കത്തിവാൾകൊണ്ട് കാലിനു വെട്ടി പരിക്കേൽപ്പിച്ചും ക്രൂരമായ നരഹത്യാ ശ്രമം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. പരിക്കേറ്റ പരാതിക്കാരൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!