ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം യുവാവ് പിടിയിൽ

Screenshot
രാജപുരം : ലോട്ടറി സ്റ്റാളിന് മുൻവശം വെച്ച് സംസ്ഥാന ലോട്ടറി വില്പനയുടെ മറവിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം യുവാവിനെ പോലീസ് പിടികൂടി. കർണ്ണാടക കുടക് കരിക്കെ യിലെ കെ.പ്രസന്നകുമാറിനെ (45) യാണ് എസ്.ഐ. കെ. സിദ്ധിഖും സംഘവും പിടികൂടിയത്. പാണത്തൂരിലെ കുരിശു പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ലോട്ടറി സ്റ്റാളിനു മുൻവശം വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. പ്രതിയിൽ നിന്നും ഓൺലൈൻ ലോട്ടറി ചൂതാട്ടത്തിനുപയോഗിച്ച മൊബൈൽ ഫോണും വില്പന നടത്തിയ 8500 രുപയും പോലീസ് പിടിച്ചെടുത്തു.






