ബൈക്കിൻ്റെ ലൈറ്റ് മുഖത്തടിച്ചതിന് യുവാവിനെ മർദ്ദിച്ചു

Screenshot
പഴയങ്ങാടി : യാത്രക്കിടെ ബൈക്കിൻ്റെ ലൈറ്റ് മുഖത്തടിച്ചുവെന്ന് പറഞ്ഞ് യുവാവിനെ മർദ്ദിച്ച രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. മാട്ടൂൽ സെൻട്രൽയാസിൻ റോഡിലെ പി പി
ആദീമിൻ്റെ (20) പരാതിയിലാണ് പഴയങ്ങാടിയിലെ മുബഷീർ, സുഹൈൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ പുലർച്ചെ 2.40 മണിയോടെയാണ് സംഭവം. പരാതിക്കാരൻ മാനേജരായുള്ള മാട്ടൂൽ സെൻട്രലിലെ സ് പോർട്സ് സിറ്റി ടർഫ് പൂട്ടി സുഹൃത്തിനൊപ്പം വീട്ടിലേക്ക് ബൈക്കിൽതിരിച്ചു പോകുന്ന സമയം മാട്ടൂൽ സെൻട്രലിൽ വെച്ച് ബൈക്കിൻ്റെ ലൈറ്റ് ഒന്നാം പ്രതിയുടെ മുഖത്ത് അടിച്ചുവെന്ന വിരോധത്താൽ പരാതിക്കാരനെയും സുഹൃത്തിനെയും തടഞ്ഞുവെച്ച് കൈ കൊണ്ടു അടിച്ചു കല്ലുകൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






