കുട്ടി ഡ്രൈവർ പിടിയിൽ

Screenshot
വളപട്ടണം: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി .വാഹന പരിശോധനക്കിടെ പാപ്പിനിശേരി ഹാജി റോഡിൽ വെച്ചാണ് കെ എൽ -13. എ.ആർ. 3169നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. സി.കെ. സുജിത്തും സംഘവും പിടികൂടി യത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത വാഹന ഉടമയുടെ പേരിൽ കേസെടുത്തു.






