LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 13, 2026

പൊയ്‌നാച്ചി, പറമ്പില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍; മരിച്ചത് ബേക്കല്‍ ഫെസ്റ്റിനിടയില്‍ ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍

0
Screenshot

Screenshot

Spread the love

കാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ ട്രെയിൻ തട്ടി മരിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മാതാപിതാക്കളെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർകോട് പൊയ്‌നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്.

ഏകമകന്റെ മരണം നൽകിയ ആഘാതം:

ഇവരുടെ ഏകമകനും മംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായിരുന്ന എം. ശിവനന്ദൻ (19) ഡിസംബർ 29-ന് രാത്രിയാണ് ട്രെയിൻ തട്ടി മരിച്ചത്. ബേക്കൽ ബീച്ച് ഫെസ്റ്റിൽ ഗായകൻ വേടന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സമയത്തായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ഏകമകന്റെ അപ്രതീക്ഷിത വിയോഗത്തിൽ വേണുഗോപാലനും സ്മിതയും കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഈ സങ്കടം താങ്ങാനാവാതെയാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ വീടിന്റെ സെൻട്രൽ ഹാളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!