LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 12, 2026

ഇരിട്ടി വിദ്യാരംഗം കലാസാഹിത്യവേദി ‘സഫലം’ അധ്യാപക സംഗമവും വിജയോത്സവവും സംഘടിപ്പിച്ചു

0
img_1098
Spread the love

ഇരിട്ടി: വിദ്യാരംഗം കലാസാഹിത്യവേദി ഇരിട്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സഫലം’ അധ്യാപക സംഗമവും വിജയോത്സവവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (എ.ഇ.ഒ) സി.കെ. സത്യന്‍ നിർവ്വഹിച്ചു. ബി.പി.സി കെ. നിശാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അവധിക്കാലത്ത് വായനാ മത്സരം:

വിദ്യാരംഗം കലാസാഹിത്യവേദി ഈ വര്‍ഷം സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ ജില്ലാതലത്തില്‍ വിജയികളായവര്‍ക്കും, ‘വാങ്ങ്മയം’ ഉപജില്ലാ മത്സരത്തില്‍ വിജയികളായവര്‍ക്കും ചടങ്ങിൽ വെച്ച് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വരാനിരിക്കുന്ന വേനലവധിക്കാലത്ത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക വായനാ മത്സരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

സൂപ്രണ്ട് ശ്രീകാന്ത്, ടി.പി. ശാദിയ സഹല, സി.എ. രശ്മി, പി. സജ്‌ന, അശ്വന്ത് ആലക്കണ്ടി, സുധി, സൗരവ് ദിലീപ്, ഉപജില്ലാ കണ്‍വീനര്‍ കെ. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!