മുഴപ്പിലങ്ങാട് കൂറുമ്പ ക്ഷേത്രോത്സവം അലങ്കോലമാക്കിയ സി.പി.എം – ബി.ജെ.പി പ്രവർത്തകർക്കെതിരെ കർശന നടപടി വേണമെന്ന് കോൺഗ്രസ്

Screenshot
മുഴപ്പിലങ്ങാട് കൂറുമ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിൻ്റെ ആചാരം ലംഘിച്ച് അലങ്കോലമാക്കിയ സി.പി.എം – ബി.ജെ.പി പ്രവർത്തകർക്കെതി
രെ കർശന നടപടി സ്വീകരിക്കണമെന്ന് മുഴപ്പിലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ആചാരപരമായ കലശത്തിന് പകരം പയ്യാമ്പലം ശ്മശാനത്തിലെ സ്മാരക സ്തൂപങ്ങളുമായി വന്ന് തെരുവിൽ പോരടിച്ചപ്പോൾ വെടിക്കെട്ട് ഉൾപ്പെടെയുള്ള ക്ഷേത്രാചാരങ്ങൾ സമയനിഷ്ഠ പാലിക്കാനാവാതെ മഹോത്സവം പര്യവസാനിച്ചതിൽ ക്ഷേത്ര വിശ്വാസികൾക്കുണ്ടായ ആശങ്കക്ക് പരസ്യമായി മാപ്പ് പറയണം. നേർച്ചക്കലശത്തിന് ചെണ്ട അല്ലാതെ ഡി ജെ പാട്ടിന് അനുമതി നല്കില്ലെന്ന് പറഞ്ഞ പോലീസിന് മുന്നിലൂടെയാണ് അവ കടന്ന് പോയത്. സ്തൂപങ്ങളുമായി വന്ന് റോഡിൽ മാർഗ തടസ്സം സൃഷ്ടിച്ചപ്പോൾ പോലീസ് നടപടി എടുത്തില്ലെന്ന് മാത്രമല്ല മറുപക്ഷത്തെയും. നിയമലംഘിക്കാൻ പോലീസ് കൂട്ടുനിന്ന് വെന്ന് മണ്ഡലം കമ്മിറ്റി ആക്ഷേ പിച്ചു






