നാളെയുടെ വികസന നയരൂപീകരണവുമായി കല്ല്യാശ്ശേരി മണ്ഡലം വിഷൻ 2 കെ31

കല്ല്യാശ്ശേരി മണ്ഡലത്തിന്റെ ഭാവി വികസനത്തിന് പുത്തൻ ദിശാബോധം നൽകുന്നതിന് വിഷൻ 2 കെ31 വികസന ചർച്ച സംഘടിപ്പിച്ചു. എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ മാടായി ബാങ്ക്
പി സി സി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. മണ്ഡലത്തിലെ സമഗ്ര വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചർച്ചയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
അഞ്ചു വർഷ കാലയളവിൽ സർക്കാർ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനങ്ങൾ അടങ്ങിയ വീഡിയോ പ്രദർശിപ്പിച്ചു. 1400 കോടിയിലധികം രൂപയുടെ വികസന പ്രവർത്തങ്ങളാണ് ഈ കാലയളവിൽ മണ്ഡലത്തിൽ നടപ്പാക്കിയിട്ടുള്ളത്.
മണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ആധുനിക നിലവാരത്തിലേക്ക് ഉയർത്തി. സമ്പൂർണ്ണ കുടിവെള്ള പദ്ധതി പൂർത്തീകച്ച മണ്ഡലം എന്ന നേട്ടം കൈവരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 260 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആധുനിക നിലവാരത്തിലേക്കുയർത്തി. ഔഷധ ഗ്രാമം പദ്ധതിയിലൂടെ മികച്ച ജൈവ കാർഷിക മണ്ഡലത്തിനുള്ള പുരസ്കാരം നേടി. സ്റ്റേഡിയങ്ങൾ, സിന്തറ്റിക് ട്രാക്കുകൾ തുടങ്ങിയവ നടപ്പിലാക്കി. തീരദേശ മേഖലയിൽ മാട്ടൂൽ കടൽ ഭിത്തി നിർമ്മാണം, ചൂട്ടാട് പുലിമുട്ട് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ എം എൽ എ വിശദീകരിച്ചു.
കാർഷിക രംഗത്ത് കൂടുതൽ പ്രാധാന്യം നൽകി പാടശേഖരങ്ങളിൽ ഫാം ടൂറിസം പദ്ധതി ഉൾപ്പെടുത്തണമെന്ന് എസ് പി സി ശ്രീധരൻ അഭിപ്രായപ്പെട്ടു.
പഴയങ്ങാടിയിൽ ഒരു ടൗൺ സ്ക്വയർ യാഥാർഥ്യമാക്കണമെന്നും പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ മൾട്ടി സ്റ്റോർ പാർക്കിംഗ് സംവിധാനം കൊണ്ടുവരണമെന്നും ഡോ. ഉമ്മർ ഫാറൂഖ് പറഞ്ഞു.
മാടായി ഹെറിറ്റേജ് ഗ്രാമമാക്കി മാറ്റണമെന്ന് പ്രൊഫ. ബി മുഹമ്മദ് അഹമ്മദ് അഭിപ്രായപെട്ടു.
കല പരിശീലിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഒരു പരിശീലന കേന്ദ്രവും ഓപ്പൺ തിയേറ്ററും കൊണ്ടുവരണമെന്ന് ഒ മോഹനൻ പറഞ്ഞു.
വണ്ണാത്തിപ്പുഴയിൽ നിന്നും വെള്ളം കയറുന്നതിന് പരിഹാരം കാണണമെന്നും പുതിയങ്ങാടിയിൽ ഒരു സ്റ്റേഡിയം വേണമെന്നും പട്ടുവം ഭാഗത്ത് ടൂറിസം വികസിപ്പിച്ചെടുക്കണമെന്നും തുടങ്ങിയ കാര്യങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.
മുൻ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ, കല്ല്യാശ്ശേരി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ഗോവിന്ദൻ, എച്ച് എ മുഹമ്മദ് അഷ്‌ഫ്,
കെ രാജശേഖരൻ കണ്ടോന്താർ, പി എം മുഹമ്മദ് ഷെരീഫ്, സുരേഷ് പട്ടുവം
ഹരിദാസൻ പട്ടുവം
തുടങ്ങിയവർ സംസാരിച്ചു.
കാഞ്ഞങ്ങാട് രാമചന്ദ്രൻ, കെ എച്ച് സുബ്രമണ്യൻ, ജന പ്രതിനിധികൾ, കലാ സാംസ്കാരിക കായിക രംഗത്തെ പ്രമുഖർ ഉൾപ്പടെ പങ്കെടുത്തു.
➖➖➖➖➖➖➖➖
കണ്ണൂർ വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ 👇
https://chat.whatsapp.com/BmYoxRzfOKNAmXzkpL0BiK






