കാറിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരുക്കേറ്റു

Screenshot
പേരാവൂർ : തൊണ്ടിയിൽമണത്തണ റോഡിൽ കല്ലടിമുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരുക്കേറ്റു. കാലുകൾക്ക് പരിക്കേറ്റ ബൈക്ക് യാത്രികരും ഓടംതോട് സ്വദേശികളുമായ കുഴിക്കണ്ടിയിൽ രമേശൻ (65), ഭാര്യ സിന്ധു (50) എന്നിവരെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു അപകടം. മാവടിയിലെ ബന്ധുവീട്ടിൽ വന്ന് തിരിച്ചു ഓടംതോടിലേക്ക് പോകുമ്പോൾ എതിരെ വന്ന കാർ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.






