LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 7, 2026

3.560 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

img_0409.jpg
Spread the love

കണ്ണൂർ: വില്പനക്കായി സൂക്ഷിച്ച 3.560 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. അഴീക്കോട് പൂതപ്പാറ സ്വദേശി എ. തേജസിനെ (28) യാണ്
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് താണ, ആനയിടുക്ക് എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് 3.560 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ ആനയിടു ക്കിലെ താമസ സ്ഥലത്ത് വെച്ച്അറസ്റ്റു ചെയ്തത്.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വി ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പ്രതിയെ കണ്ടുപിടിക്കുന്നതിനു കേരള എ ടി എസി ന്റെ സഹായം ലഭിച്ചിരുന്നു.
റെയ്ഡിൽ
അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, പി, അനിൽകുമാർ പി കെപുരുഷോത്തമൻ സി, ഷജിത്ത് കെ (ഐ ബി) , അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ഉമേഷ്‌ , സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി,നവനീത് പി വി , ഫസൽ കെ ടി, സായൂജ് വി കെ ,വനിത സിവിൽ എക്‌സൈസ് ഓഫീസർ രതിക എ വി എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!