വികസനം ജന്മാവകാശം; മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് ബി.ജെ.പിയുടെ മെഗാ അദാലത്തും ജനസംഗമവും

കണ്ണൂർ മമ്പറം എജുക്കേഷണല്‍ ട്രസ്റ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാഅദാലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ശോഭ കരന്ദലജെയും ജനങ്ങളുടെ പരാതികള്‍ നേരിട്ട് സ്വീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെയും വികസന മുരടിപ്പിന്റെയും പ്രതീകമായി മാറിയ കേരളത്തില്‍ ജനങ്ങളെ കേള്‍ക്കാന്‍ ഇനി ബിജെപി ഉണ്ടാകുമെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ മുന്നോട്ട് വെക്കുന്നത്. മെഗാ അദാലത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഹെല്‍പ് ഡസ്‌കുമുണ്ടായി.
സി സദാനന്ദൻമാസ്റ്റർ എം പി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബുദുള്ളക്കുട്ടി, തുടങ്ങിയവര്‍ പങ്കെടുത്തു.







