LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 17, 2026

ശമ്പള പരിഷ്കരണം വേഗത്തിലാക്കുക; സി.ഇ.ഒ (CEO) തളിപ്പറമ്പ് എ.ആർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

95967cb2-8a0c-4b47-bcb0-fbffeb13db07.jpg
Spread the love

തളിപ്പറമ്പ്: സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഓർഗനൈസേഷൻ (സി.ഇ.ഒ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

ശമ്പള പരിഷ്കരണ നടപടികൾ ഊർജ്ജിതമാക്കുക, അന്യായമായ ക്ലാസ്സിഫിക്കേഷൻ മാനദണ്ഡങ്ങൾ ലഘൂകരിക്കുക, സഹകരണ മേഖലയിൽ മെഡിസെപ് പദ്ധതി ഉടൻ നടപ്പിലാക്കുക, പെൻഷൻ ഇൻസെന്റീവ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. എസ്. മുഹമ്മദ് സമരം ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ ജില്ലാ പ്രസിഡൻ്റ് അഷ്‌റഫ് മടക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.എ. ഖലീൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ നസീർ ചാലാട്, മുസ്‌തഫ പൊന്നമ്പാറ, കെ.എസ്. റഫീഖ്, പി.പി. സുബൈർ, ഉനൈസ് എരുവാട്ടി, ഒ.പി. മുഹമ്മദലി, ഇഖ്ബാൽ വട്ടിയേര, സി.പി. അൻവർ, കെ.എൻ. സാലി, ഷാഹിദ നടുവിൽ, എം.പി. അബൂബക്കർ, ഷാജിർ, ബഷീർ, കെ.എം. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!