കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി


ട്രാഫിക് പരിഷ്കാരത്തിന്റെ മറവിൽ നടപ്പിലാക്കിയ ജനദ്രോഹ- വ്യാപാരി വിരുദ്ധ നയങ്ങൾക്കെതിരെ പുതിയതൊരു വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ചിറക്കൽ വില്ലേജ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചിറക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നും പ്രതിഷേധിച്ച് പുതിയതെരു ടൗൺ വലയം വച്ചുകൊണ്ട് സ്റ്റൈലോ കോർണറിൽ അവസാനിച്ചു.
സ്റ്റൈലോ കോർണർ കേന്ദ്രീകരിച്ച് നടന്ന സമരപരിപാടി അഡ്വക്കേറ്റ് സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
പുതിയതൊരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി ചെയർമാൻ കെ അബ്ദുൽസലാം ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി, കെ പി സി സി മെമ്പർ അഡ്വക്കേറ്റ് വി പി റഷീദ്, മനുഷ്യാവകാശ പ്രവർത്തകൻ അഡ്വക്കേറ്റ് കസ്തൂരി ദേവൻ, ബിജെപി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി പി ടി രത്നാകരൻ, ഡിസിസി ജനറൽ സെക്രട്ടറി കെ ബാലകൃഷ്ണൻ മാസ്റ്റർ, എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് ബഷീർ കണ്ണാടിപ്പറമ്പ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ഓ ചന്ദ്രമോഹൻ, ആം ആദ്മി പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കെ എസ് സാദിഖ്, വെൽഫെയർ പാർട്ടി അഴീക്കോട് മണ്ഡലം പ്രസിഡണ്ട് പി കെ അബ്ദുൽസലാം ഹാജി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തീയ്യരെത്ത്, കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ കമ്മിറ്റി പ്രസിഡണ്ട് എ പി അബ്ദുൽ റഹ്മാൻ, ബിജെപി ജില്ലാ സെക്രട്ടറി അർജുൻ മാവിലാക്കണ്ടി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗം കെ വി സലീം, കോൺഗ്രസ് ചിറക്കൽ മണ്ഡലം പ്രസിഡണ്ട് യു ഹംസ ഹാജി, കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡണ്ട് കെ ബാബു, മുസ്ലിം ലീഗ് ചിറക്കൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ ടി ജലാലുദ്ദീൻ അറഫാത്ത്, യുഡിഎഫ് ചിറക്കൽ പഞ്ചായത്ത് കൺവീനർ സിദ്ദീഖ് പുന്നക്കൽ, വെൽഫെയർ പാർട്ടി ചിറക്കൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എൻ മുഹമ്മദ് കോയ, എസ്ഡിപിഐ ചിറക്കൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് നിസാർ കാട്ടാമ്പള്ളി, മനുഷ്യാവകാശ സമിതി പ്രവർത്തകൻ ശ്രീ ശശി എന്നിവർ സമരത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി കൺവീനർ സുനിൽ പോത്തൻ സ്വാഗതവും, എക്സിക്യൂട്ടീവ് മെമ്പർ സി രവീന്ദ്രൻ നന്ദിയും പറഞ്ഞു.
കടയടപ്പ് സമരത്തിനും പഞ്ചായത്ത് ഓഫീസ് മാർച്ചിനും സംരക്ഷണ സമിതി നേതാക്കളായ സുനിൽ പോത്തൻ, പി എം അബ്ദുൽ മനാഫ്, കെ നാസർ, കെ സുരേഷ്, ലത്തീഫ് റൈക്കോ, സി രവീന്ദ്രൻ, മെഹറൂഫ് സി എൻ, അബ്ദുൽ റഹ്‌മാൻ, നവാസ്, കബീർ, പി എം അമീർ, മഹേഷ്, ബാബു, മസൂദ്, നസീർ, നൗഷാദ് ന്യൂ സ്റ്റോർ, രാകേഷ്, സാജിദ് തുടങ്ങിയവർ നേതൃത്വം നൽകി.