LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

മുഴപ്പിലങ്ങാട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം ; താലപ്പൊലി കുറിക്കൽ ചടങ്ങ്

2296610e-8a57-4891-9a65-b2d81f225a27.jpg
Spread the love

മുഴപ്പിലങ്ങാട്: പ്രശസ്തമായ മുഴപ്പിലങ്ങാട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് മുന്നോടിയായുള്ള താലപ്പൊലി കുറിക്കൽ ചടങ്ങ് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്ര സന്നിധിയിൽ നടന്നു. ക്ഷേത്ര ജന്മാരിയുടെ നേതൃത്വത്തിൽ ജ്യോത്സ്യന്മാരായ സായൂജ് നാരായണൻ, ദേവീദാസ് എന്നിവർ മഹോത്സവത്തിന്റെ വിവിധ ചടങ്ങുകൾ കുറിച്ചു.

ക്ഷേത്ര ഭാരവാഹികളും കാരണവന്മാരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന വഴിപാട് സമർപ്പണ ചടങ്ങിൽ പൊതുപണിമുടക്കായിട്ടും ആയിരക്കണക്കിന് ഭക്തരാണ് ദേവീദർശനത്തിനായി എത്തിയത്.

മാർച്ച് 7-ന് ഉത്സവം തുടങ്ങും:

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന താലപ്പൊലി മഹോത്സവത്തിന് മാർച്ച് 7-ന് തുടക്കമാകും. അന്നേ ദിവസം രാത്രി 10-നും 11-നും മധ്യേയുള്ള കാവിൽ കയറൽ ചടങ്ങോടെ ഉത്സവത്തിന് കൊടിയേറും. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ താലപ്പൊലി മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!