LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ഉളിക്കൽ അബ്ദുൽ കലാം കോളേജ് എൻഎസ്എസ് ക്യാമ്പ് ‘സജ്ജം 2025’ന് പടിയൂരിൽ തുടക്കമായി; കെ.കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു

Spread the love

ഉളിക്കൽ ഡോ. എ.പി.ജെ. അബ്ദുൽ കലാം കോളേജ് എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് “സജ്ജം 2025” പടിയൂരിൽ കെ.കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു.

img_3694.jpg
Spread the love

ഇരിട്ടി: ഉളിക്കൽ ഡോ. എ.പി.ജെ. അബ്ദുൽ കലാം കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിലെ എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് “സജ്ജം 2025” പടിയൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ചു. മട്ടന്നൂർ എംഎൽഎ കെ.കെ. ശൈലജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ടി.കെ. അഭിലാഷ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് പ്രവർത്തനങ്ങളെക്കുറിച്ച് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. പ്രിയങ്ക വിശദീകരിച്ചു. പടിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി. ശ്രീജ, ഷെഹന രാജീവൻ, പായം പഞ്ചായത്ത് മെമ്പർമാരായ ജെസ്സി, സ്മിത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ജി എച്ച് എസ് എസ് പടിയൂർ പ്രിൻസിപ്പാൾ കെ. പ്രേമരാജൻ, പ്രഥമാധ്യാപകൻ വി.വി. സുരേഷ് കുമാർ, സ്കൂൾ പി ടി എ പ്രസിഡണ്ട് രാജീവൻ, കോളേജ് പി.ടി.എ പ്രസിഡണ്ട് വി. ഷാജു, യൂണിയൻ ചെയർമാൻ കെ. അഭിരാം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഐ ടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ.കെ. അനില സ്വാഗതവും എൻ എസ് എസ് ലീഡർ പി.എം. ഷാഹിന നന്ദിയും പറഞ്ഞു.

സമൂഹസേവനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശമുയർത്തി ഏഴുദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!