LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

പയ്യന്നൂരിൽ എസ്.പി.സി സംയുക്ത പാസിംഗ് ഔട്ട് പരേഡ്; 440 കേഡറ്റുകൾ അണിനിരന്നു; സല്യൂട്ട് സ്വീകരിച്ച് ജില്ലാ പോലീസ് മേധാവി

73047b2e-aa97-416a-b89a-5119860e1692.jpg
Spread the love

പയ്യന്നൂർ: കണ്ണൂർ റൂറൽ ജില്ലാ പോലീസ് സബ് ഡിവിഷനിലെ പത്ത് സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (SPC) സംയുക്ത പാസിംഗ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായി നടന്നു. പയ്യന്നൂർ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പാലിവാൾ ഐ.പി.എസ് മുഖ്യാതിഥിയായി കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു.

പയ്യന്നൂർ സബ് ഡിവിഷന് കീഴിലുള്ള കരിവെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കോറോം ഗവ. ഹയർസെക്കൻഡറി സ്കൂൾ, മാത്തിൽ ഹയർ സെക്കൻഡറി സ്കൂൾ, പെരിങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, മാതമംഗലം ഹയർ സെക്കൻഡറി സ്കൂൾ, കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നീ പത്ത് സ്കൂളുകളിലെ 440 കേഡറ്റുകളാണ് പരേഡിൽ പങ്കാളികളായത്.

മാത്തിൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ. ശ്രീനന്ദ, മാതമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ കെ.വി. വൈഗ എന്നിവർ പരേഡിന് നേതൃത്വം നൽകി. ചടങ്ങിൽ കണ്ണൂർ റൂറൽ അഡീഷണൽ എസ്.പി എൻ.ആർ. ജയരാജ്, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി, പയ്യന്നൂർ ഡിവൈ.എസ്.പി കെ. വിനോദ് കുമാർ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ. ഉത്തംദാസ് തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി. രവീന്ദ്രൻ, ജയശ്രീ ടീച്ചർ, എസ്.എച്ച്.ഒമാരായ കെ.ജെ. വിനോയ്, സുഹൈബ്, എസ്.പി.സി എ.ഡി.എൻ.ഒ കെ. പ്രസാദ്, പ്രൊജക്റ്റ് അസിസ്റ്റന്റ് സി.എം. ജയദേവൻ, വിവിധ സ്കൂൾ പ്രധാനാധ്യാപകർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. കേഡറ്റുകളുടെ ചിട്ടയായ മാർച്ച് പാസ്റ്റും അച്ചടക്കവും പരേഡിന് മാറ്റുകൂട്ടി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!