LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 2, 2026

‘പെരുമ്പിയൻസ്’ കാരുണ്യത്തിന്റെ 13 വർഷങ്ങൾ; റമദാൻ കിറ്റ് വിതരണം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

23ec682f-70ce-4c58-adb3-30c4a319896a.jpg
Spread the love

പയ്യന്നൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി പയ്യന്നൂരിലെ ‘പെരുമ്പിയൻസ് കൂട്ടായ്മ’. തുടർച്ചയായ പതിമൂന്നാം വർഷവും പെരുമ്പ മഹല്ലിലെ അർഹരായ കുടുംബങ്ങൾക്കായി റമദാൻ കിറ്റ് വിതരണം നടത്തി സംഘടന മാതൃകയായി.

റമദാൻ കിറ്റ് വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പെരുമ്പ മഹല്ലിലെ 350 കുടുംബങ്ങൾക്കാണ് ഇത്തവണ സഹായമെത്തിക്കുന്നത്. ഏകദേശം 3500 രൂപയോളം വിലമതിക്കുന്ന നിത്യോപയോഗ സാധനങ്ങളും, പെരുന്നാൾ വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കുമുള്ള കൂപ്പണുകളുമാണ് ഓരോ കുടുംബത്തിനും നൽകുന്നത്.

ചടങ്ങിൽ സി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പെരുമ്പ ഖത്തീബ് അബ്ദുൽ കബീർ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

കിറ്റിനൊപ്പം ഹാജി എ. അബ്ദുൽ അസീസ് ടെക്സ്റ്റൈൽസുമായി സഹകരിച്ച് നൽകുന്ന 1000 രൂപയുടെ ഗിഫ്റ്റ് കൂപ്പൺ സി.വി. ജാബറിനും, നബാത്ത് ഫുട്‌വെയറുമായി സഹകരിച്ച് നൽകുന്ന 500 രൂപയുടെ ഗിഫ്റ്റ് കൂപ്പൺ മൊയ്‌തീനും സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ കൈമാറി.

എൻ.കെ. സുൽഫിക്കർ സ്വാഗതവും കെ.പി. അഷ്‌റഫ് നന്ദിയും പറഞ്ഞു. റമദാനിനു ശേഷം പെരുമ്പയുടെ ചരിത്രം വിവരിക്കുന്ന പുസ്തകം തയ്യാറാക്കുന്നതുൾപ്പെടെയുള്ള വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!