തെരുവ് നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

വളപട്ടണം: തെരുവ് നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു ഭാര്യക്ക് സാരമായി പരിക്കേറ്റു.കണ്ണാടിപറമ്പ് മാലോട്ടെ അശ്വതി ഹൗസിൽ എ.സത്യൻ (60) ആണ് മരണപ്പെട്ടത്.ഭാര്യ ബിന്ദുവിന് (54) സാരമായി പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 2.15 മണിയോടെ പുതിയ തെരു ഭാഗത്ത് നിന്നും കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് കെ എൽ 13.എ.എം.4531 നമ്പർ സ്കൂട്ടർ ഓടിച്ചു പോകവെ ചിറക്കൽ ബാലൻ കിണറിന് സമീപത്തായിരുന്നു അപകടം.നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ച് വീണ് സാരമായി പരിക്കേറ്റ സത്യനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.