
കണ്ണൂർ: അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപിക വണ്ണാരത്ത് ഭവാനി (ഭവാനി ഹൗസ്, മയിലാടത്തടം) അന്തരിച്ചു.
പരേതനായ കെ. അച്യുതൻ നായരുടെ മകളാണ്. ഭർത്താവ്: ഡോ. എ.ടി.വി നാരായണൻ (റിട്ട. സി.എം.ഒ, ഐ.എസ്.എം).
മക്കൾ: ചൈതന്യ, ഡോ. ചന്ദന, ഡോ. ചെന്നകേശ്വർ (മെഡിക്കൽ ഓഫീസർ, ജി.എ.ഡി വളപട്ടണം).
മരുമക്കൾ: രൂപേഷ് രഘുവരൻ, അമൃതരാജ്, ഡോ. ശിവപ്രിയ വി.വി.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ നടക്കും.






