LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമിൽ ചെറുകുന്ന് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

img_3649.jpg
Spread the love

തളിപ്പറമ്പ്: പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമിൽ ചെറുകുന്ന് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് ഒതയമ്മാടം എം.വി. ഹൗസിൽ സന്തോഷ് ചാനൻ (50) ആണ് മരിച്ചത്.

പറശ്ശിനിക്കടവ് നവരത്‌ന ടൂറിസ്റ്റ് ഹോമിലെ മുറിയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ 23-ന് രാത്രി 9.30-നാണ് സന്തോഷ് ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്തത്.
പരേതരായ കുഞ്ഞമ്പു-ദേവി ദമ്പതികളുടെ മകനാണ്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ ഉച്ചയ്ക്ക് സംസ്കരിക്കും.

സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ മോഹനൻ, മനോഹരൻ.

ശ്രദ്ധിക്കുക: മാനസികമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർ താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല). ദിശ: 1056, മൈത്രി: 0484 2540530.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!