ചികിത്സക്കെത്തിയ യുവതി മെഡിക്കൽ കോളേജിൽ തൂങ്ങിമരിച്ചു
പരിയാരം : അമിതഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതി മെഡിക്കൽ കോളേജിലെ ശുചിമുറിയിലെ ഷവറിൽ തൂങ്ങിമരിച്ചു. കൂത്തുപറമ്പ് കോട്ടയം പൊയിൽ ഏഴാം മൈലിലെ ഇ.കെ. ലീന (46) യാണ് ജീവനൊടുക്കിയത്. ഭർത്താവ്: സന്തോഷ്. നാരായണൻ – ലീല ദമ്പതികളുടെ മകളാണ്. മകൻ യദുനന്ദ് (ബാംഗ്ലൂർ). ഒരു സഹോദരിയുണ്ട് .
ഇന്ന് രാവിലെ 9.15 മണിയോടെയാണ് സംഭവം. ശുചിമുറി തുറക്കാത്തതിനെ തുടർന്ന് കൂട്ടിരിപ്പുകാർ ആശുപത്രി സെക്യുരിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെയായിരുന്നു യുവതിയെ അമിതഗുളിക കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
