വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
മേൽപ്പറമ്പ്: കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിൽ ഒരു മാസം മുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കളനാട് ഇടുവുങ്കാൽ ‘വിബി വില്ല’യിൽ താമസക്കാരനായ വി.എസ്. വിനീഷ് (അപ്പു-23) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്.
കുമ്പള, കുണ്ടങ്കരടുക്ക സ്വദേശിയായ വിനീഷ് പരിപാടികൾക്ക് ശബ്ദവും വെളിച്ചവും ഒരുക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ഒക്ടോബർ 16-നായിരുന്നു ഇദ്ദേഹത്തിന് അപകടം സംഭവിച്ചത്.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ബുധനാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പിതാവ്: വിനോദ് കുമാർ, മാതാവ്: ശശികല. വിജിത്ത്, കൃഷ്ണപ്രിയ എന്നിവർ സഹോദരങ്ങളാണ്. മേൽപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
