കണ്ണപുരത്ത് ആർ.ഡി. ഏജന്റായ സ്ത്രീ ലോറി ഇടിച്ച് മരിച്ചു

കണ്ണപുരം: ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ആർ.ഡി. ഏജന്റായ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കണ്ണപുരം യോഗശാല സി.ആർ.സി. റോഡിന് സമീപത്തെ പി. ശൈലജ (63)യാണ് മരിച്ചത്.
കണ്ണപുരം യോഗശാല റേഷൻ കടയ്ക്കു സമീപത്താണ് അപകടം സംഭവിച്ചത്. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ മാധവൻ നമ്പ്യാരിന്റെയും രോഹിണിയുടെയും മകളായ ശൈലജ, കണ്ണപുരത്തെ ജിതേഷ് സ്റ്റോർ ഉടമയും റിട്ട. ആർമി ജീവനക്കാരനുമായ പ്രഭാകരന്റെ ഭാര്യയാണ്. മകൻ ജിതേഷ്, മരുമകൾ ലയ. സഹോദരങ്ങൾ: കരുണാകരൻ, വിജയൻ, ചാന്ദിനി, വത്സല, സുലേഖ.
കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. തുടർന്ന് മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് മേർച്ചറിയിലേക്ക് മാറ്റി.








