LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

കണ്ണൂരിലെ കാർത്തിക ഹോട്ടൽ ഉടമ ടി. കുഞ്ഞിരാമൻ അന്തരിച്ചു

img_9748.jpg
Spread the love


മുണ്ടേരി: കണ്ണൂരിലെ പ്രമുഖ വ്യാപാരിയും കാർത്തിക ഹോട്ടൽ ഉടമയുമായ മുണ്ടേരി പടന്നോട്ട് മെട്ടയിലെ ജയന നിവാസിൽ ടി. കുഞ്ഞിരാമൻ റാംടെക്സ് (85) അന്തരിച്ചു. റാംടെക്സ് ടൈലേഴ്സ്, താവക്കരയിലെ ദംറോ ഫർണിച്ചർ ഡിസ്ട്രിബ്യൂട്ടർ എന്നീ വ്യാപാര സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്. പയ്യന്നൂർ കൊറ്റിയിലെ പരേതരായ കുഞ്ഞിരാമന്റെയും ചെമ്പരത്തിയുടെയും മകനാണ്.

ഭാര്യ: കെ സത്യവതി, മക്കൾ: ടി സനൂജ് (ബിസ്സിനസ്സ്, ദുബായ്), ടി. സഞ്ചീർ (ഇന്നർവ്യൂ ഫർണിച്ചർ, ദംറോ ഫർണിച്ചർ, സ്ലീപ്വെൽ ഡിസ്ട്രിബ്യൂട്ടർ), ടി. സോജു (ഹോട്ടൽ കാർത്തിക). മരുമക്കൾ: സ്വപ്ന സനൂജ് (ഇരിണാവ്), റിമ്യസഞ്ചീർ (താവക്കര), സുബിന സോജു (മട്ടന്നൂർ).
ഇന്ന് വൈകുന്നേരം 4 മണി മുതൽ പടന്നോട്ടെ സ്വവസതിയിൽ പൊതുദർശനം. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!