സി.കെ. പ്രദീപ് കുമാർ അന്തരിച്ചു

പയ്യന്നൂർ:അന്നൂരിലെ സി കെ പ്രദീപ് കുമാർ (5 7) നിര്യാതനായി. റിട്ട. കണ്ണൂർ ജില്ലാ ആശുപത്രി ലാബ് അസിസ്റ്റൻ്റും, കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗവുമായിരുന്നു. പരേതനായ ഡി വി നാരായണ പൊതുവാളുടെയും സി കെ തമ്പായിയുടെയും മകനാണ്.
ഭാര്യ: കെ കെ ഷൈമ. മക്കൾ:നവനീത് നാരായണൻ (മാടായി കോളേജ് ജീവനക്കാരൻ, പ്രസിഡണ്ട് യൂത്ത് കോൺഗ്രസ്സ് പയ്യന്നൂർ നിയോജക മണ്ഡലം), കെ കെ നന്ദഗോപൻ (വിദ്യാർത്ഥി,നെഹ്റു കോളേജ് കാഞ്ഞങ്ങാട്). സഹോദരങ്ങൾ: സി കെ വിനോദ് കുമാർ (ഖാദികേന്ദ്രം ഏറ്റുകുടുക്ക, ഐഎൻടിയുസി പയ്യന്നൂർ മണ്ഡലം പ്രസിഡണ്ട്)
സി കെ അരുൺകുമാർ (ആരോഗ്യവകുപ്പ് ജീവനക്കാരൻ,കാസറഗോഡ്, കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം) .








