LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുൻ പെരിയനമ്പി കാഞ്ഞങ്ങാട്ടെ ബ്രഹ്മശ്രീ പത്മനാഭൻ മരുതം പാടിത്തായർ അന്തരിച്ചു

img_8893.jpg
Spread the love

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയനമ്പിയായിരുന്ന കാഞ്ഞങ്ങാട്പുല്ലൂർ വിഷ്ണുമംഗലം മരുതംപാടി ഇല്ലത്തെ ബ്രഹ്മശ്രീ പത്മനാഭൻ മരുതംപാടിത്തായർ (മരുതംപാടി നാരായണൻ പത്മനാഭൻ -64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു അന്ത്യം

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കുമാരനെല്ലൂർ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായിരുന്നിട്ടുണ്ട്. 2008 മുതൽ 2009 വരെ പഞ്ചഗവ്യത്ത് നമ്പിയായും 2009 മുതൽ 2015 വരെ പെരിയ നമ്പിയായും ശ്രീ പത്മനാഭസ്വാമിയെ സേവിച്ചു. കാഞ്ഞങ്ങാട് പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ:
ഉഷ പത്മനാഭൻ. മക്കൾ: കിഷോർ നാരായണൻ, പത്മകുമാർ. മരുമകൾ: കൃഷ്ണപ്രിയ. സഹോദരങ്ങൾ: കേശവൻ അഞ്ജനംതോടിത്തായർ, ശിവദാസ് മരുതംപാടിത്തായർ(തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം മേൽശാന്തി), സത്യൻ മരുതംപാടിത്തായർ(പുല്ലൂർ വിഷ്ണുമംഗലം മഹാവിഷ്ണുക്ഷേത്രം മേൽശാന്തി), ശ്രീരാമൻ മരുതംപാടിത്തായർ (നീലേശ്വരം രാജാസ് ഹൈസ്കൂൾ അദ്ധ്യാപകൻ).

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!