എം.കെ.ജോർജ്ജ് അന്തരിച്ചു
ആലക്കോട്: തേർത്തല്ലി പോസ്റ്റോഫീസിലെ അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തേർത്തല്ലി ചെമ്മാരൻ മലയിലെ മഠത്തു മാലിൽ എം.കെ.ജോർജ്ജ് (61) അന്തരിച്ചു.എഫ്.എൻ.പി.ഒ.ഡിവിഷണൽ ഭാരവാഹിയായിരുന്നു.
അച്ഛൻ: പരേതനായ കുഞ്ഞപ്പൻ, അമ്മ: പരേതയായ മറിയം.
ഭാര്യ: മേഴ്സി.
മക്കൾ: ഫ്രാങ്ക് ജോർജ്ജ് (ഡ്രൈവർ), വിക്ടർ ജോർജ്ജ് (ദുബായ്)
സഹോദരങ്ങൾ: ജോണി(ഇരിട്ടി)കുഞ്ഞുമോൻ (പടിയൂർ) മേരി(പെരുമ്പാവൂർ) പരേതനായ കുഞ്ഞൂട്ടി.
