കുഞ്ഞുമായി യുവതി പുഴയിലേക്ക് ചാടി; അമ്മയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

കണ്ണൂർ – പഴയങ്ങാടി: സ്വന്തം മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്നു പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേശം കണ്ടെത്തി.
വെങ്ങര നടക്കുതാഴെ സ്വദേശിനി എം വി റീമ (25) ആണ് മൂന്ന് വയസുള്ള മകനോടൊപ്പം ചാടിയത്.
ഇന്ന് പുലർച്ചെ 1 മണിയോടെയാണ് ദാരുണ സംഭവം നടന്നത്.
സ്വന്തം വീട്ടിൽ നിന്നു സ്കൂട്ടറിൽ കുഞ്ഞിനെ കൊണ്ടുപോയ റീമയേ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടുകാർ നടത്തിയ തിരച്ചിലിൽ ചെമ്പല്ലിക്കുണ്ട് പാലത്തിൽ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഫയർഫോഴ്‌സ് സ്കൂബ ഡൈവർ ടീം ചേർന്നുള്ള തിരച്ചിലിൽ റീമയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി.
കുഞ്ഞിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
പിണങ്ങി കഴിയുന്ന യുവതിയോട് ഇരിണാവ് സ്വദേശിയായ ഭര്‍ത്താവ് കമല്‍രാജ് കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ചര്‍ച്ച നടക്കാന്‍ ഇരിക്കുകയാണ് യുവതി കുട്ടിയുമായി ചേര്‍ന്ന് പുഴയിലേക്ക് ചാടിയത്.








