July 8, 2025

കണ്ണൂർ കണ്ണൂർ ‌ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

img_5389-1.jpg

കുവൈത്ത് സിറ്റി : കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണമടഞ്ഞു. കണ്ണൂർ അഴീക്കോട്‌ പടന്നപ്പാലം സ്വദേശി ഗിരീഷ്‌കുമാർ നരിക്കുറ്റി ( 64  ) ആണ് മരണമടഞ്ഞത്.

30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക്  സ്ഥിര താമസത്തിന് പോയ ഇദ്ദേഹം നേരത്തെ ജോലി ചെയ്ത സ്ഥാപന ഉടമയുടെ അഭ്യർത്ഥന പ്രകാരം രണ്ട് മാസം മുമ്പാണ് വീണ്ടും കുവൈത്തിൽ എത്തിയത്.ഭാര്യ ശ്രീഷ. മക്കൾ കൃഷ്ണ, വൈഷ്ണ.മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടു പോകും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger