സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി; ലിറ്ററിന് 4 രൂപയുടെ വർദ്ധനവ് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

Screenshot
കണ്ണൂർ: സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടി. ലിറ്ററിന് 4 രൂപയാണ് വർദ്ധിപ്പിച്ചത്. ജൂൺ ഒന്ന് മുതലാണ് പുതുക്കിയ വില പ്രാബല്യത്തിൽ വരിക. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായത്.
കർഷകർക്ക് ആശ്വാസം:
പാൽ വില കൂട്ടി ക്ഷീരകർഷകരെ സഹായിക്കണമെന്ന് മിൽമ മേഖലാ യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് സമയമായതിനാൽ സർക്കാർ അന്ന് വില വർദ്ധനവിന് അനുമതി നൽകിയിരുന്നില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ച് സർക്കാർ വില കൂട്ടാൻ അനുമതി നൽകുകയായിരുന്നു. ജൂൺ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ വില വർദ്ധനവ് കർഷകർക്ക് വലിയ ആശ്വാസമാകും.







