LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

കുറ്റ്യാട്ടൂരിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന; മൂന്ന് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് പിഴ

img_3100.jpg
Spread the love

കുറ്റ്യാട്ടൂർ:

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പരിസ്ഥിതി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

എട്ടേയാറിലെ ഡോൾഫിൻ റസ്റ്റോറന്റ്, ചട്ടുകപ്പാറയിലെ ഇൻസ്പെയർ ഫുഡ്സ്, മയ്യിലെ അൽ-അറഫ ബേക്കറി എന്നിവയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ഡോൾഫിൻ റസ്റ്റോറന്റിന് 20,000 രൂപ പിഴ

ഡോൾഫിൻ റസ്റ്റോറന്റിൽ നിന്നുള്ള മലിനജലം സമീപത്തെ തുറസ്സായ പറമ്പിലേക്ക് ഒഴുക്കിവിടുന്നതായും, ജൈവ–അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കൂമ്പാരമായി സൂക്ഷിക്കുന്നതായും, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.

ഇതോടൊപ്പം സ്ഥാപനത്തിൽ നിന്ന് ഏകദേശം 12 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ 20,000 രൂപ പിഴ ചുമത്തി.

അൽ-അറഫ ബേക്കറിയിൽ നിന്നും 22 കിലോ നിരോധിത പ്ലാസ്റ്റിക്

മയ്യിലെ അൽ-അറഫ ബേക്കറിയിൽ നിന്നു 22 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കണ്ടെത്തി. ഇതിനെ തുടർന്ന് 10,000 രൂപ പിഴ ചുമത്തി നടപടി സ്വീകരിച്ചു.

ഇൻസ്പെയർ ഫുഡ്സിന് 5,000 രൂപ പിഴ

ചട്ടുകപ്പാറയിലെ ഇൻസ്പെയർ ഫുഡ്സ് എന്ന ബേക്കറി നിർമാണ യൂണിറ്റിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂമ്പാരമായി കൂട്ടിയിട്ട് കത്തിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 5,000 രൂപ പിഴ ചുമത്തി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്, സ്‌ക്വാഡ് അംഗം അലൻ ബേബി, കുറ്റ്യാട്ടൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ എ.പി. ആര്യ രശ്മി തുടങ്ങിയവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!