LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

കോഴിക്കോട് ജയലക്ഷ്മി സിൽക്സ് തീപിടിത്തം: കോടികളുടെ നഷ്ടം; പ്രാഥമിക റിപ്പോർട്ട് കൈമാറും

img_9052.jpg
Spread the love

കോഴിക്കോട്: പാളയം ജയലക്ഷ്മി സിൽക്‌സിലുണ്ടായ വൻ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറും.

ഇന്നലെ (ചൊവ്വാഴ്ച) വൈകുന്നേരം 5:45-ഓടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. വരാനിരിക്കുന്ന വിഷു-റംസാൻ വിപണി ലക്ഷ്യമാക്കി എത്തിച്ച വൻ വസ്ത്രശേഖരമടക്കം കത്തിനശിച്ചു. കെട്ടിടത്തിന്റെ മുകൾ നിലകളിലേക്കും ഗോഡൗണിലേക്കും തീ പടർന്നതാണ് നാശനഷ്ടം വർധിക്കാൻ കാരണമായത്.

സിസിടിവി നിർണ്ണായകമാകും:

തീ എവിടെ നിന്നാണ് ആദ്യം പടർന്നതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് ഇതിലൂടെ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഫയർ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ പരിശോധനയും വിശദമായ അന്വേഷണവും നടക്കുക.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!