‘അമ്മയെ’ നയിക്കാൻ വനിതകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

കൊച്ചി: മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നടി ശ്വേത മേനോൻ സംഘടനയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും ഉണ്ണി ശിവപാൽ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ്.
വാഷിയേറിയ മത്സരത്തിനാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് മാറിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട്, തുടർന്നുണ്ടായ വിവാദങ്ങൾ, പ്രസിഡന്റ് മോഹൻലാലിന്റെ രാജി തുടങ്ങിയ സംഭവങ്ങൾക്കുശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടുചെയ്യാൻ യോഗ്യമുള്ള 506 അംഗങ്ങളിൽ 298 പേർ ആണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറവായിരുന്നുവെങ്കിലും, സംഘടനാ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു.
ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.








