വീട് കുത്തിതുറന്ന് ഒമ്പത് പവനും 85,000 രൂപയും കവർന്നു
കുമ്പള: ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്ത് വീടിൻ്റെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് ഒമ്പത് പവൻ്റെ ആഭരണങ്ങളും 85000 രൂപയും കവർന്നു. ബംബ്രാണയിൽ താമസിക്കുന്ന മലപ്പുറം താനൂർ പട്ടറുപ്പറമ്പ് സ്വദേശി നെടുംവള്ളി ഹൗസിൽ നൗഷാദിൻ്റെ ഭാര്യവീട്ടിലാണ് കവർച്ച നടന്നത്. വാതിലിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ കബോഡിൻ്റെ പൂട്ട് പൊളിച്ച ശേഷം സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് കവർന്നത്.തുടർന്ന് കുമ്പള പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
