പള്ളിയിലെക്കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു ; ഒരു കുട്ടിക്ക് ഗുരുതരം
കാഞ്ഞങ്ങാട് : മാണിക്കോത്ത് പാലക്കിയിൽ പള്ളിയിലെ കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പാലക്കിയിലെ ഹൈദറിന്റെ മകൻ അൻവർ (11),അസീസിന്റെ മകൻ അഫാസ് (9)എന്നിവരാണ് മരിച്ചത്. ഹാഷിഖ് എന്ന കുട്ടിയെ ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകുന്നേരം4 മണിയോടെ പാലക്കിയിൽ പഴക്കം പള്ളിക്കുളത്തിൽ കുളിക്കുമ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്‌സ് സംഘം എത്തി മൂന്ന് കുട്ടികളെയും പുറത്തെടുത്ത് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികൾ മരണപ്പെട്ടിരുന്നു
