July 9, 2025

കോഴിക്കോട് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 15 കാരിയെ വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമം; 2 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

img_5887-1.jpg

കോഴിക്കോട്: നഗരമധ്യത്തിൽ 15 വയസ്സുകാരിക്കെതിരെ അതിക്രമം. കേസിൽ പ്രതികളായ രണ്ട് പേർ പിടിയിൽ. ബീഹാർ കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ (36), ഹിമാൻ അലി (18) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ കഴിഞ്ഞ ദിവസമാണ് അതിക്രമം നടന്നത്. പെൺകുട്ടിയെ പിന്തുടർന്ന് വന്ന പ്രതികൾ പിടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചു വരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger