LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

മലയാറ്റൂരിൽ വിദ്യാർത്ഥിനി കൊലപാതകം: ചിത്രപ്രിയയെ ആണ്‍സുഹൃത്ത് അലൻ കൊലപ്പെടുത്തി; സംശയത്തിൽ നിന്നുള്ള തർക്കം ദാരുണാന്ത്യത്തിൽ

img_1575.jpg
Spread the love

മലയാറ്റൂരിൽ Aviation ബിരുദ വിദ്യാർത്ഥിനിയായ ചിത്രപ്രിയയുടെ കൊലപാതകത്തിന് പിന്നിൽ ആണ്‍സുഹൃത്ത് അലൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മദ്യലഹരിയില്‍ താന്‍ തന്നെയാണ് കൊല നടത്തിയതെന്ന് അലന്‍ പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പെണ്‍കുട്ടിയോട് ഉണ്ടായിരുന്ന സംശയത്തെ തുടർന്ന് ഉണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിന്റെ പ്രാഥമിക നിഗമനം.

അറാം തിയതി രാത്രി ഇരുവരും കണ്ടുമുട്ടിയപ്പോള്‍ ചില ഫോൺ കോളുകളെക്കുറിച്ചുള്ള സംശയം അലൻ ചോദ്യം ചെയ്യുകയും ഇതിനെ തുടർന്നാണ് കടുത്ത തർക്കമുണ്ടാകുകയും ചെയ്തത്. അന്നേ സമയം അലൻ മദ്യലഹരിയിലുമായിരുന്നു. തർക്കത്തിനു ശേഷം “വീട്ടിലേക്ക് കൊണ്ടുപോകാം” എന്ന് പറഞ്ഞ് ചിത്രപ്രിയയെ ബൈക്കില്‍ കയറ്റി അലൻ കൊണ്ടുപോയി.

വിജനമായ സ്ഥലത്ത് എത്തിയ ശേഷം ബൈക്ക് നിര്‍ത്തി, കല്ലുകൊണ്ട് തലയില്‍ അടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അലൻ പൊലീസിനോട് മൊഴി നല്‍കി.

മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപമുള്ള സെബിയൂർ റോഡിൽ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിച്ചിരിക്കെ തന്നെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കാലടി പൊലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട ചിത്രപ്രിയ ബംഗളൂരുവിൽ Aviation ബിരുദ വിദ്യാർത്ഥിനിയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!