പെരളശ്ശേരി കോട്ടത്ത് സ്വകാര്യ ബസ്സും കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരിക്ക്
പെരളശ്ശേരി കോട്ടത്ത് സ്വകാര്യ ബസ്സും കാറും ഗുഡ്‌സ് ഓട്ടോയും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ നാല് പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ രണ്ട് പേരും ബസ് ഡ്രൈവറും ഗുഡ്‌സ് ഓട്ടോ ഡ്രൈവറും പരിക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ ഒരു കടയിലേക്കും പാഞ്ഞുകയറി. വാഹനങ്ങളുടെ മുന്നഭാഗം പൂർണമായി തകർന്നതായി ദൃക്സാക്ഷികൾ അറിയിച്ചു.
കാർ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്
